എബിപിവിക്കെതിരെ മത്സരിച്ച ഐക്യ ജനാധിപത്യ സഖ്യത്തെ പരാജയപ്പെടുത്തി 6 സീറ്റുകള്‍ എബിവിപി ജയിച്ചു. ദളിത് വിദ്യാര്‍ത്ഥി രോഹിത്ത് വെമുലയുടെ ആത്മഹത്യയോടെ ഏറെ വിവാദങ്ങള്‍ ഉണ്ടായ ഹൈദരാബാദ് യൂണിവേഴ്സിറ്റി
ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് എബിവിപി തൂത്തുവാരി. ഐക്യ ജനാധിപത്യ സഖ്യത്തിനെതിരെ ആറ് സീറ്റുകളിലും എബിവിപി വിജയിച്ചു. ആരതി നാഗ്പാലാണ് യൂണിയൻ പ്രസിഡന്‍റ്.
ദളിത് ന്യൂനപക്ഷ ഐക്യസഖ്യത്തിനൊപ്പം ചേരാതെ എസ്എഫ്ഐ തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ വർഷം മുഴുവൻ സീറ്റുകളും എസ്എഫ്ഐ ഉൾപ്പെട്ട വിശാല സഖ്യം സ്വന്തമാക്കിയിരുന്നു.
ദളിത് വിദ്യാര്‍ത്ഥി രോഹിത്ത് വെമുലയുടെ ആത്മഹത്യയോടെ ഏറെ വിവാദങ്ങള്‍ ഉണ്ടായ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ഈ സംഭവത്തിന് രണ്ട് കൊല്ലത്തിന് ശേഷമാണ് എബിവിപി യൂണിയനിലെ പ്രധാന സീറ്റുകളില്‍ വിജയിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
