സുധാകര്‍ റെഢിഡിയുടെ വീട്ടില്‍ വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയെയാണ് അച്ഛനും മകനും ചേര്‍ന്ന് പീഡനത്തിനിരയായത്. പെണ്‍കുട്ടി ജോലിക്കെത്തിയിട്ട് ആറു മാസമേ ആയിരുന്നുള്ളു. പതിനാറു വയസില്‍ താഴെയുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയതിനൊപ്പം നിരന്തരം മര്‍ദിച്ചിരുന്നതായും പൊലീസ് പറയുന്നു. ഫോണ്‍ ഉപയോഗിക്കാനോ കുടുംബവുമായി ബന്ധപ്പെടാനോ സമ്മതിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.

സംഭവത്തെത്തുടര്‍ന്ന് അച്ഛനും മകനുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു . കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യം, ലൈംഗിക അതിക്രമം, ബലാത്സംഗം, ബാലവേല തുടങ്ങിയ കുറ്റങ്ങള്‍ പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സുധാകര്‍ റെഢ്ഡിയുടെ ഭാര്യയും മകളും ഇതേ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്.