Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ പരിപ്പ് കറിയുണ്ടാക്കാന്‍ അറിയാവുന്ന ആദ്യ യുഎസ് പ്രസിഡന്‍റ് താനാണെന്ന് ഒബാമ

I Am First American President To Have Recipe For Daal Barack Obama
Author
First Published Dec 1, 2017, 5:24 PM IST

ദില്ലി: ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പരിപ്പ് കറിയുടെ ചേരുവ അറിയുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്‍റായിരിക്കും താനെന്ന് ബരാക് ഒബാമ. കോളേജ് പഠനകാലത്ത് തന്‍റെ കൂടെ താമസിച്ചിരുന്ന ഇന്ത്യന്‍ സുഹൃത്തിന്‍റെ പക്കല്‍ നിന്നാണ് താന്‍ ദാല്‍ ചേരുവ പഠിച്ചതെന്നും  ഒബാമ പറഞ്ഞു.

ദില്ലിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റിലായിരുന്നു ഇന്ത്യന്‍ വിഭവമായ പരിപ്പ് കറിയെ കുറിച്ചും ചപ്പാത്തിയെ കുറിച്ചും ഒബാമ സംസാരിച്ചത്. കഴിഞ്ഞ രാത്രി താമസസ്ഥലത്ത് വെച്ച് ഭക്ഷണത്തിനൊപ്പം തനിക്ക് ദാല്‍ വിളമ്പിയിരുന്നു. ദാല്‍ ഉണ്ടാക്കുന്നില്ലെങ്കിലും തനിക്ക് ചേരുവ അറിയാം. ചപ്പാത്തി ഉണ്ടാക്കാനറിയുമോ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്‍റെ ചോദ്യത്തിന് താനുണ്ടാക്കുന്ന ചപ്പാത്തി നല്ലതാണെന്നായിരുന്നു ഒബായുടെ മറുപടി. 
 

Follow Us:
Download App:
  • android
  • ios