പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ല ഒരു തെരഞ്ഞെടുപ്പിനേയും കേരള കോൺഗ്രസ് ഭയപ്പെടുന്നില്ല

തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിനേയും കേരള കോൺഗ്രസ് ഭയപ്പെടുന്നില്ലെന്ന് ജോസ് കെ.മാണി. പൊതുതെരഞ്ഞെടുപ്പ് അടുത്തതിനാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. ശക്തമായ പോരാട്ടത്തിലൂടെ ഇടതുമുന്നണിയിൽ നിന്ന് കോട്ടയം സീറ്റ് തിരിച്ചുപിടിച്ച ചരിത്രമാണ് തനിക്കുള്ളതെന്നും ജോസ് കെ.മാണി വിശദമാക്കി.

എതിർപ്പ് ഉന്നയിക്കുന്ന നേതാക്കളുടെ വികാരം മാനിക്കുന്നുവെന്ന് ജോസ് കെ മാണി. കോട്ടയത്തെ ജനങ്ങളെ കൈവിട്ടിട്ട് അല്ല പോകുന്നതെന്നും വിജയിച്ചു തെളിയിച്ച ആളാണ് താനെന്നും ജോസ് കെ മാണി പറഞ്ഞു. 

നേരത്തെ ജോസ് കെ മാണിക്ക് എതിരായി രൂക്ഷമായ വിമര്‍ശനമാണ് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയത്. ജോസ് കെ മാണി രാജി വച്ച സ്ഥിതിക്ക് കോട്ടയത്ത് ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ കേരള കോൺഗ്രസ് തയ്യാറുണ്ടോയെന്ന് കോടിയേരി വെല്ലുവിളിച്ചിരുന്നു.