ചുഴലിക്കാറ്റിലും മഴയിലും യുപിയില്‍ 64 പേര്‍ മരിച്ചിട്ടും യോഗി കര്‍ണാടകയില്‍ പ്രചരണം നടത്തുന്നതിനെ വിമര്‍ശിച്ച് സിദ്ധരാമയ്യ
ബെംഗളൂരു: ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചുഴലിക്കാറ്റിലും മഴയിലും യുപിയില് 64 പേര് മരിച്ചിട്ടും യോഗി കര്ണാടകയില് പ്രചരണം നടത്തുന്നതിനെ വിമര്ശിച്ചാണ് സിദ്ധരാമയ്യ ട്വിറ്ററിലൂടെ രംഗത്ത് വന്നത്.
പ്രകൃതിക്ഷോഭത്തെ തുടര്ന്ന് യുപിയില് 64 പേര് മരിച്ചു. മരണപ്പെട്ടവരുടെ ഉറ്റവരെ ഞാനെന്റെ അനുശോചനം അറിയിക്കുന്നു. പക്ഷേ നിങ്ങളുടെ മുഖ്യമന്ത്രിയ്ക്ക് ഇപ്പോള് അങ്ങോട്ട് വരാന് സാധിക്കാത്തതില് എനിക്ക് ഖേദമുണ്ട്. തന്റെ ഉത്തരവാദിത്തങ്ങള് നടപ്പാക്കാന് വൈകാതെ അദ്ദേഹം അവിടേക്ക് തിരിച്ചു വരും എന്നെനിക്ക് ഉറപ്പുണ്ട്.... സിദ്ധരാമയ്യ ട്വിറ്ററില് കുറിച്ചു.
