Asianet News MalayalamAsianet News Malayalam

ഒരു വര്‍ഷത്തിനുള്ളില്‍ പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും പറയിക്കും: സ്വാമി നിത്യാനന്ദ

കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളത് പോലെയുള്ള എല്ലാ ആന്തരിക അവയവങ്ങളും ഇല്ല. എന്നാല്‍ മാനുഷിക മണ്ഡലത്തിനപ്പുറമുള്ള ചില ഇടപെടലുകളിലൂടെ അവയുടെ ശരീരത്തിലും മനുഷ്യർക്ക് ഉള്ളത് പോലെയുള്ള അവയവങ്ങൾ ഉണ്ടാക്കാനാകും. ‌ശാസ്ത്രീയമായും വൈദ്യശാസ്‌ത്രത്തിലൂടെയും അത് തെളിയിക്കുമെന്നും നിത്യാനന്ദ പറഞ്ഞു. 

I can make cows speak in Tamil and Sanskrit said Swami Nithyananda
Author
New Delhi, First Published Sep 19, 2018, 10:14 PM IST

ദില്ലി: പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദവുമായി സ്വാമി നിത്യാനന്ദ. മനുഷ്യബോധത്തിന് അതീതമായ മുന്നേറ്റത്തിലൂടെ മാത്രമേ ഇത് സാധ്യമാകുമെന്നും നിത്യാനന്ദ വ്യക്തമാക്കി.

ഇതുസംബന്ധിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടോ ? ഞങ്ങള്‍ ഏതാണ്ട് ആ കണ്ടുപിടുത്തത്തിന് അരികിലാണ്. ശാസ്ത്രത്തിന്‍റെ സഹായത്തോടെ ഇത് തെളിയിക്കും. കുരങ്ങുകള്‍ക്കും മറ്റ് ചില മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്ക് ഉള്ളത് പോലെയുള്ള എല്ലാ ആന്തരിക അവയവങ്ങളും ഇല്ല. എന്നാല്‍ മാനുഷിക മണ്ഡലത്തിനപ്പുറമുള്ള ചില ഇടപെടലുകളിലൂടെ അവയുടെ ശരീരത്തിലും മനുഷ്യർക്ക് ഉള്ളത് പോലെയുള്ള അവയവങ്ങൾ ഉണ്ടാക്കാനാകും. ‌ശാസ്ത്രീയമായും വൈദ്യശാസ്‌ത്രത്തിലൂടെയും അത് തെളിയിക്കുമെന്നും നിത്യാനന്ദ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയിരുന്നു. അത് വിജയിച്ചതിന് പിന്നാലെയാണ് ഇത്തരമൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയത്. നിങ്ങള്‍ക്ക് ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ നിങ്ങള്‍ക്ക് ഇത് രേഖപ്പെടുത്തി വെയ്ക്കാവുന്നതാണ്. എന്നിരുന്നാലും ഒരു വര്‍ഷത്തിനകം താനത് തെളിയിക്കുമെന്നും നിത്യാനന്ദ കൂട്ടിച്ചേർത്തു. കൂടാതെ സിംഹങ്ങൾക്കും കടുവകള്‍ക്കും കുരങ്ങുകള്‍ക്കുമായി ശരിയായ ഭാഷാ കോഡുകൾ വികസിപ്പിക്കുമെന്നും നിത്യാനന്ദ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios