2014ല്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരെ പോരാടാനല്ലേ തനിക്ക് യുദ്ധം ചെയ്യാനല്ലേ നിങ്ങള്‍ എന്നെ തെരഞ്ഞെടുത്തത് എന്ന് അദ്ദേഹം ജനങ്ങളോട് ചോദിച്ചു. രാജ്യത്തിന് വേണ്ടി സ്വന്തം കുടുംബം ത്യജിച്ചയാളാണ് താന്‍. മറ്റുള്ളവരെ പോലെ ഞാന്‍ വന്നു പോകുമെന്ന് ആരും കരുതേണ്ട. കസേരയ്‌ക്ക് വേണ്ടി വിട്ടു വീഴ്ച ചെയ്യില്ല. അഴിമതിക്കെതിരെ പോരാടാനാണ് ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തത്. സര്‍ക്കാരിന് ഒന്നും മറച്ചുവയ്‌ക്കാനില്ല. നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്ക് ശേഷം ശേഷം ചിലര്‍ക്ക് ഉറക്കം നഷ്‌ടപ്പെട്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ ബാങ്ക് ജീവനക്കാരെ താന്‍ അഭിവാദ്യം ചെയ്യുന്നെന്നും പറഞ്ഞു. ഒരു വര്‍ഷം ചെയ്യുന്ന ജോലി ഒരാഴ്ച കൊണ്ടാണ് ബാങ്ക് ജീവനക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 30ന് ശേഷം ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടര്‍ന്നാല്‍ നിങ്ങള്‍ പറയുന്ന ശിക്ഷ പറയുന്ന സ്ഥലത്ത് വെച്ച് ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നും മോദി പറഞ്ഞു. ചടങ്ങില്‍ 45 മിനിറ്റോളമാണ് വികാരാധീനായി പ്രധാനമന്ത്രി സംസാരിച്ചത്. പ്രസംഗത്തിനൊടുവില്‍ കൈയ്യടിച്ച് തനിക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ എഴുനേറ്റ് കൈയ്യടിച്ചതിന് പിന്നാലെ അവരെ പ്രധാനമന്ത്രി തിരിച്ചും അഭിവാദ്യം ചെയ്തു.