വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. നയങ്ങള്‍ വ്യക്തമാക്കാനും എതിരാളികളെ വെല്ലുവിളിക്കാനുമൊക്കെ ട്രംപ് സജീവമായി ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്. 

ബ്രിട്ടനിലെ ഐറ്റിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ട്വിറ്റര്‍ ഉപയോഗത്തെക്കുറിച്ചും ഈ കാലഘട്ടത്തിലെ വ്യാജവാര്‍ത്തകളെക്കുറിച്ചും ട്രംപ് സംസാരിച്ചു. വ്യാജവാര്‍ത്തകളുടെ കാലഘട്ടത്തില്‍ തന്‍റെ വോട്ടേഴ്സുമായി ആശയവിനിമയം നടത്താന്‍ സോഷ്യല്‍ മീഡിയ തനിക്ക് ആവശ്യമാണെന്നാണ് ട്രംപ് പറഞ്ഞത്. 

എങ്ങനെ ആള്‍ക്കാരെ പ്രകോപിപ്പിക്കാം എന്ന ചിന്തയുമായി ഫോണുമായി ബെഡില്‍ കിടക്കുകയാണോ എന്ന ചോദ്യത്തിന് ട്രംപിന്‍റെ മറുപടി രസകരമാണ്. ബെഡില്‍ കിടന്നുകൊണ്ടും പ്രഭാത ഭക്ഷണമോ അല്ലെങ്കില്‍ ഉച്ചഭക്ഷണമോ കഴിച്ചുകൊണ്ട് ട്വീറ്റ് ചെയ്യാറുണ്ടെന്ന് ട്രംപ് വ്യക്തമാക്കുന്നു.