ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഔദ്ധ്യോഗീക ഫേസ് ബുക്ക് പേജില്‍, ' ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു'  എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.  

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഔദ്ധ്യോഗീക ഫേസ് ബുക്ക് പേജില്‍, ' ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഇന്നല ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന വികാര നിര്‍ഭരമായ ചിത്രങ്ങള്‍ക്കൊടുവിലാണ് അല്‍ഫോണ്‍സ് കണ്ണന്താനം, അദ്ദേഹം ഉറങ്ങുന്നതിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചത്. ഇതോടെ ട്രോളന്മാര്‍ കണ്ണന്താനത്തിന്‍റെ പേജില്‍ പൊങ്കാല ഇടുകയായിരുന്നു. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം.

കണ്ണന്താനത്തിന്‍റെ ഉറക്കത്തിന് കിട്ടിയ ചില കമന്‍റുകള്‍ :

  • ഇപ്പൊഴാണ്‌ സാർ പ്രളയം അക്ഷരാർത്ഥത്തിൽ ദേശീയ ദുരന്തമായത്‌! ഉറക്കത്തിൽ ഫോട്ടോ എടുത്ത്‌ പോസ്റ്റ്‌ചെയ്ത അങ്ങയിലെ extra ordinary കാലിബറിനെ പ്രണമിക്കുന്നു! Hats off!
  • അങ്ങയെ പോലുള്ളവരാണ് സർ ഈ നാടിനാവശ്യം....കേരളം മുഴുവൻ വിറങ്ങലിച്ചു നിൽക്കുന്ന ഈ സന്ദർഭത്തിൽ ഇത്രയും പേരെ ചിരിപ്പിക്കാൻ കഴിഞ്ഞ അങ്ങയുടെ ഈ കഴിവുണ്ടല്ലോ.....
  • വേട്ടപ്പട്ടികൾ കുരക്കട്ടെ അങ്ങ് ഇതൊന്നും നിർത്തരുത്..ഇത്തരം അവസ്ഥയിൽ ഇതൊക്കെ കാണുമ്പോൾ ഒരു റിലാക്സേഷൻ ഉണ്ട് സർ...#salute78
  • എന്നെ പൊക്കാൻ എനിക്ക് ഒരു തെണ്ടിയുടേം സഹായം ആവശ്യമില്ല , അതിനു ഞാൻ തന്നെ ധാരാളം 😂😂
  • അല്ല മാഷെ ഉറക്കത്തില്‍ ഉറങ്ങുന്ന ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുന്ന ടെക്നോളജി ഞങ്ങളെകൂടി ഒന്ന് പഠിപ്പിക്കുമോ?
  •  ഇതു കണ്ടു നിൽക്കുന്ന ആർക്കും കണ്ണിൽ ചോര ഇല്ലാതായി പോയല്ലോ 😢😢
  • തണുപ്പ് കാരണം എല്ലാവരും പുതച്ചു കിടന്നു ഉറങ്ങുന്നു അതിനിടയിൽ ആരാണ് നമ്മുടെ പ്രിയപ്പെട്ട സാറിന്റെ പുതപ്പ് ശരീരത്തിൽ നിന്ന് മാറ്റി ഇട്ടതു???കണ്ണിൽ ചോര ഇല്ലാത്ത ദ്രോഹികളെ നിങ്ങൾക്ക് ഇങ്ങനെ തോന്നിയല്ലോ അല്ലെ???പാവം തണുത്തു വിറക്കുന്നുണ്ടാകും.വേഗം ആ പുതപ്പ് ഒന്നു പുതപിക്കു.പ്ളീസ് ഇത് കണ്ടിട്ട് ഒരു relaxation ഉം കിട്ടുന്നില്ല.ഇതൊന്നും ആരും കാണുന്നില്ലേ ല്ലേ ല്ലേ ല്ലേ
  • ഭയങ്കര ചളി ആണോല്ലോ സാറെ.... ജനം ഇതൊക്കെ കാണുന്നുണ്ട് എന്ന നാണമൊന്നും ഇല്ലെ. സാർ ഇപ്പൊത്തന്നെ ഫെയ്മസ് ആണെല്ലോ പിന്നെന്തിനാ ഈ കോപ്രായം
  • ഒരു കൂളിംഗ് ഗ്ലാസ്‌ കൂടെ ആവാമായിരുന്നു സർ... ഇതിപ്പോ ഒരു ഒറിജിനാലിറ്റി ഇല്ല
  • ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ വിഷമങ്ങൾ നേരിട്ട് മനസ്സിലാക്കുന്ന സാറിനെ ഇങ്ങനെ അറഞ്ചം പുറഞ്ചം kaliyaakkaruth..😥
  • അല്ലേലും മൂപ്പർക്ക് വല്യയെ പണിയൊന്നും വീട്ടിലും ഇല്ല , കേന്ദ്രത്തിലും ഇല്ല, മൂപ്പര് കിടന്ന് തള്ളേട്ടെ.
  • ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന ഒരുസ്വഭാവത്തെപ്പറ്റി കേട്ടിട്ടുണ്ട്. സോമനാംബുലിസമെന്നോ മറ്റോ.
  • ഉറക്കത്തിൽ ഫേസ്ബുക്ക് പോസ്റ്റിടുന്ന ഒരു വെർഷൻ ഇതാദ്യമാ!!
  • എന്നെ ആരും ശല്യം ചെയ്യല്ല്..ഞാൻ ഉറങ്ങികൊണ്ട് പോസ്റ്റ്‌ ഇടേണ്
  • ഇതിന് ഇടയിലും നിങ്ങൾ മനുഷ്യനെ ചിരിപ്പിച്ച് കൊല്ലും.. 😂😂😂
  • തൊലിക്കട്ടി... സമ്മതിച്ചു... കമന്റ് വായിച്ചു ചിരിച്ചു ഉപ്പാട് ഇളകി 😁😁😁😁

ഏതാണ്ട് നാലായിരത്തിന് മുകളില്‍ ഷെയറും എണ്ണായിരത്തിന് മുകളില്‍ കമന്‍റുകളും ഏറ്റ് വാങ്ങി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഉറക്കം പറപറക്കുകയാണ്.