അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗമാണ് കളക്ടർ രേണു രാജിനെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്

തിരുവനന്തപുരം: മൂന്നാർ വിവാദത്തിൽ കളക്ടർ രേണു രാജിന് പിന്തുണ നൽകി ഐ എ എസ് അസോസിയേഷൻ. അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗമാണ് കളക്ടർ രേണു രാജിനെ പിന്തുണയ്ക്കുന്ന തീരുമാനം അറിയിച്ചത്.

2010 ല്‍ റവന്യൂവകുപ്പിന്‍റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, ഇതിനെ മറികടന്ന് മൂന്നാര്‍ പഞ്ചായത്ത് മുതിരപ്പുഴയാറിന്‍റെ തീരത്ത് നിര്‍മ്മിക്കുന്ന വനിതാ വ്യവസായ കേന്ദ്രത്തിന്‍റെ പണി സബ് കലക്ടര്‍ രേണുരാജ് തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത ദേവികുളം എഎല്‍എ എസ് രാജേന്ദ്രന്‍ രേണുരാജിനെ അധിക്ഷേപിക്കുന്ന തരത്തിലാണ് സംസാരിച്ചത്. 

അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചതിൽ മാപ്പ് പറഞ്ഞ എംഎൽഎ പക്ഷേ കെട്ടിട നിർമാണ കാര്യത്തിൽ തന്‍റെ നിലപാട് തിരുത്താൻ തയ്യാറായിരുന്നില്ല.