ഐസിഐസിഐ മേധാവിയുടെ ഭര്‍തൃസഹോദനെ വീണ്ടും ചോദ്യം ചെയ്യും
മുംബൈ: ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പില് ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിന്റെ ഭർതൃസഹോദരൻ രാജീവ് കൊച്ചാറിനെ സിബിഐ വീണ്ടും ചോദ്യം ചെയ്യും.
രാജീവ് കൊച്ചാറിനെ സിബിഐ ഇന്ന് കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്. വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച രാജീവ് കൊച്ചാറിനെ ഇന്നലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് സിബിഐ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
വീഡിയോകോണ് ഗ്രൂപ്പിന് നല്കിയ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കേസിലാണ് സിബിഐ നടപടി. കോടികളുടെ വായ്പാ തട്ടിപ്പില് ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിനും ഭര്ത്താവിനും എതിരെ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു..
