ഇടമലയാര്‍ ആനവേട്ട കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഒരാള്‍ വനപാലകരുടെ പിടിയിലായി. കോതമംഗലം കുട്ടമ്പുഴ സ്വദേശി ശ്രീനിവാസനാണ് അറസ്റ്റിലായത്. ഒരു വര്‍ഷമായി വനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് വനപാലകര്‍ പറഞ്ഞു.

കുട്ടമ്പുഴ വാരിയം ആദിവാസി കോളനിയിലെ ശ്രീനിവാസനാണ് അറസ്റ്റിലായത്. ആന വേട്ടക്കേസിലെ പ്രതിയായ സുകുവിന് 14000 രൂപായ്‌ക്ക് ആനകൊമ്പ് വിറ്റത് ഇയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. വനത്തില്‍ കാണപ്പെട്ട ആനയുടെ ജഡത്തില്‍ നിന്നാണ് കൊമ്പെടുത്തത്.ആനവേട്ട കേസിലെ മുഖ്യപ്രതി വാസുവിന് ഇയാള്‍ ആനകൊമ്പ് നല്‍കാറുണ്ടായിരുന്നുവെന്നും വനപാലകര്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷമായി വനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.