കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പിടിയിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടത്തും. ഉച്ചയ്‌ക്ക് ശേഷം കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. കേസില്‍ പ്രധാന സാക്ഷികളും ശുഐബിനൊപ്പം പരിക്കേറ്റവരുമായ നൗഷാദ്, റിയാസ് എന്നിവരുടെ നിലപാട് ഇന്ന് നിര്‍ണായകമാണ്. ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് ശുഐബിനെ വെട്ടിയ സംഘത്തില്‍ ഇല്ലെന്ന് നൗഷാദ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.