മെയ് 31 വരെ പ്രവേശനം ഡാമിലൂടെ ബോട്ടിംഗും നടത്താം രണ്ടു ദിവസം സന്ദർശിച്ചത് 1500 പേർ ബഗി സർവീസുകളടക്കം വിപുലമായ ഒരുക്കങ്ങള്‍ വർഷം മുഴുവന്‍ പ്രവേശനം നല്‍കാന്‍ ആലോചന
ഇടുക്കി: ഇടുക്കി ഡാം സന്ദർശകർക്കായി തുറന്നു. വേനലവധിക്കാലത്ത് ആദ്യമായാണ് ഡാമിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. ശനി ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമായിരുന്നു സാധാരണ ഡാമിലേക്ക് പ്രവേശനം നല്കിയിരുന്നത്. എന്നാല് ഇത്തവണ അവധി ആഘോഷിക്കാന് എത്തുന്നവര്ക്കായി മെയ് 31 വരെ പ്രവേശനം അനുവദിക്കും.
രാവിലെ 9 മുതല് വൈകീട്ട് 5 മണിവരെയാണ് സന്ദർശന സമയം. ചെറുതോണി ഡാമിനുമുകളിലൂടെ സഞ്ചരിച്ച് ഇടുക്കി ഡാമും വൈശാലിഗുഹയും കണ്ടുമടങ്ങാം. ഡാമിലൂടെ ബോട്ടിംഗും നടത്താം. ബഗി സർവീസുകളടക്കം സഞ്ചാരികള്ക്കായി വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്.
