തൊടുപുഴ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൃഷി ചെയ്തിരുന്ന കഞ്ചാവു ചെടികള്‍ എക്‌സൈസ് സംഘം നശിപ്പിച്ചു. ഇടുക്കി കഞ്ഞിക്കുഴി ചുരുളിപതാല്‍ ഭാഗത്താണ് കഞ്ചാവ് ചെടികള്‍ നട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചുരുളിപതാല്‍ സ്വദേശി കൊട്ടാരത്തില്‍ കുട്ടപ്പനെ അറസ്റ്റു ചെയ്തു. ഞ്ചു മാസത്തിലധികം പ്രായമുള്ളതായിരുന്നു ചെടികളിലൊന്ന് ആറടിയോളം ഉയരവുമുണ്ടായിരുന്നു. സമീപത്തു നിന്നും രണ്ടു മാസത്തോളം പ്രായമുള്ള മറ്റൊരു ചെടിയും കണ്ടെത്തി. മുമ്പ് കഞ്ചാവു വില്‍പ്പന നടത്തിയിരുന്ന കുട്ടപ്പന്‍ വില്‍പ്പനക്കാണിത് നട്ടതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. എ. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവു ചെടികള്‍ കണ്ടെത്തിയത്.
