ഭൂപ്രശ്നങ്ങളും കാർഷിക പ്രശ്നങ്ങളും ഉയർത്തിയാണ് ഹർത്താൽ.
ഇടുക്കി: ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. ഭൂപ്രശ്നങ്ങളും കാർഷിക പ്രശ്നങ്ങളും ഉയർത്തിയാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തൊടുപുഴ നിയോജക മണ്ഡലത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. അതേസമയം കസ്തൂരിരംഗൻ വിഷയത്തിലും ജില്ലയിലെ കാർഷിക പ്രശ്നങ്ങളും കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് തെറ്റായ നിലപാടുകളെടുത്ത യുഡിഎഫ് ഇപ്പോൾ നടത്തുന്ന ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം ആരോപിച്ചു.
