Asianet News MalayalamAsianet News Malayalam

ബം​ഗാളിൽ നിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകുന്നുണ്ടെങ്കില്‍ അത് മമതാ ബാനർജിയായിരിക്കും; ബിജെപി നേതാവ്

ബം​ഗാളിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാകാൻ ത്രിണമൂൺ കോൺ​ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയ്ക്ക് അവസരമുണ്ടെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ബി ജെ പിയും തൃണമൂലും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിന് ഇടയിലാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.

If Any Bengali Has Chance To Be PM It's Mamata Banerjee says Dilip Ghosh
Author
West Bengal, First Published Jan 6, 2019, 12:26 PM IST

കൊൽക്കത്ത: ബം​ഗാളിൽനിന്ന് ആരെങ്കിലും പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെങ്കിൽ, അത് മമതാ ബാനർജിയായിരിക്കുമെന്ന് പഞ്ചിമ ബം​ഗാൾ ബി ജെ പി അധ്യക്ഷൻ ദിലീപ് ഘോഷ്. ബം​ഗാളിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാകാൻ ത്രിണമൂൺ കോൺ​ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയ്ക്ക് അവസരമുണ്ടെന്നും ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ബി ജെ പിയും തൃണമൂലും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിന് ഇടയിലാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.

മമത ബാനര്‍ജിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഘോഷിന്റെ പരാമര്‍ശം. മമതയുടെ ആരോഗ്യത്തിനും ജീവിത വിജയങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. ബംഗാളിന്റെ വിധി മമതയുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും ദിലീപ് ഘോഷ് പറഞ്ഞു. 

മമതക്ക് ശേഷം ബംഗാളില്‍ നിന്ന് മറ്റാരെങ്കിലും പ്രധാനമന്ത്രിയാകാം. എന്നാല്‍ മമതയ്ക്ക് തന്നെയായിരിക്കും ഒന്നാമത്. ജ്യോതി ബസുവായിരുന്നു പ്രധാനമന്ത്രിയാകേണ്ട ആദ്യ ബംഗാളുകാരന്‍. പക്ഷേ സി പി എം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. പ്രണബ് മുഖര്‍ജി ആദ്യത്തെ ബംഗാളിനിന്നുള്ള രാഷ്ട്രപതിയായി. ഇപ്പോള്‍ ബംഗാളില്‍നിന്നും പ്രധാനമന്ത്രിയ്ക്കുള്ള സമയമായിരിക്കുന്നുവെന്നും ഘോഷ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios