തൃശൂര്‍: കലോത്സവ മാന്വൽ ആവശ്യമെങ്കിൽ ഇനിയും പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. കുട്ടികളുടെ സർഗ്ഗശേഷിയെ പരമാവധി അനന്ത വിഹായസ്സിൽ എത്തിക്കുകയാണ് ലക്‌ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ പ്രകടനം വിലയിരുത്തിയുള്ള കലോത്സവ രേഖ പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കലാ പ്രതിഭകളുടെ ഒരു ബാങ്ക് ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുമെന്ന് സ്പീക്കര്‍ പ്രതികരിച്ചു. കലോത്സവം കഴിഞ്ഞു എവിടെയോ പോയ്മറയുന്നവരെ ഏകീകരിക്കാൻ അത് സഹായകമാകുമെന്ന് അദ്ദേഹം വിലയിരുത്തി.
സ്കൂൾ കലോത്സവ ചരിത്രത്തിൽ ഇതുവരെയില്ലാത്ത ദൃശ്യവിസ്മയത്തോടെയാണ് സ്കൂൾ പൂരം തുടങ്ങിയത്. തേക്കിൻകാട്ടിലെ പ്രധാന വേദിയായ നീര്‍മാതളത്തിനു മുന്നിലെ 12 മരച്ചുവടുകള്‍ കലാവേദികളായി.
