ബീഹാര്‍  ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ കേസെടുത്തു


പാറ്റ്ന: പാറ്റനയിലെ അരാരിയിലെ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബീഹാര്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ പൊലീസ് കേസെടുത്തു. ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായ സര്‍ഫറാസ് ആലം ജയിച്ചാല്‍ മണ്ഡലം ഐസിസുകാരുടെ സ്വര്‍ഗമായി മാറുമെന്നായിരുന്നു ബിജെപി നേതാവും എംപിയുമായ നിത്യാനന്ദ റായ് നടത്തിയ പ്രസ്താവന.

പ്രദീപ് സിംഗിന്‍റെ പ്രസ്താവന ദേശീതക്ക് ആവേശം പകരുമെന്നും എതിര്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കരുതെന്നും നിത്യാനന്ദ റായ് പറഞ്ഞു. മുസ്ലീം - യാദവ വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് അരാരിയ. 2014ല്‍ പ്രദീപ് സിംഗിനെ പരാജായപ്പെടുത്തി വിജയിച്ച തസ്ലീമുദീന്‍റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തസ്ലിമുദീന്‍റെ മകനാണ് ആര്‍ജെഡി സ്ഥാനാര്‍ത്ഥി സര്‍ഫറാസ് ആലം.