ക്ലാഷ്, സിങ്ക്, കോള്‍ഡ് ഓഫ് കലാണ്ടര്‍, വേര്‍ ആര്‍ മൈ ഷൂസ്, കാട് പൂക്കുന്ന നേരം, മാന്‍ഹോള്‍...ഇതില്‍ ഏതജു സിനിമയ്ക്കായിരിക്കും ഇത്തവണ സുവര്‍ണ്ണ ചകോരം? ഈ ചര്‍ച്ചയാണ് ഇപ്പോള്‍ മേളയിലാകെ. മേള ഏറ്റെടുത്ത സിനിമകള്‍ അവസാനവട്ടം കാണാനുള്ള തിരക്കാണ് തിയേറ്ററുകളില്‍.

ദേശീയ ഗാനവിവാദം കരിനിഴല്‍ വീഴ്ത്തിയെങ്കിലും മികച്ച നിലവാരം പുലര്‍ത്തിയ ഒരു പിടി സിനിമകളുടെ പേരിലാണ് 21 ആം മേള ഓര്‍മ്മിക്കപ്പെടുക. കുടിയേറ്റം പ്രമേയമായ പാക്കേജ് നിറഞ്ഞ കയ്യടി നേടി. ലിംഗസമത്വം ആധാരമായ സിനിമകളും നിരാശപ്പെടുത്തിയില്ല. ഭിന്നലിംഗക്കാരെ കൂടി പ്രതിനിധികളാക്കിയതും ഈ മേളയുടെ സവിശേഷത. 

സുവര്‍ണ്ണ ചകോരവും നെറ്റ പാക്ക്, ഫിപ്രസി പുരസ്‌ക്കാരങ്ങളും പ്രേക്ഷകര്‍ തെരഞ്ഞെടുത്ത സിനിമക്കുള്ള അവാര്‍ഡുകളും നാളെ വൈകീട്ട് ആറിന് നിശാഗന്ധിയില്‍ പ്രഖ്യാപിക്കും.