ഇഫ്താർ ഇനി കഴിയുന്ന കാലം മുഴുവൻ നടത്തണമെന്ന തീരുമാനത്തിലാണ് ക്ഷേത്രക്കമ്മറ്റി

മലപ്പുറം: മതസൗഹാർദത്തിന്റെ സന്ദേശവുമായി ക്ഷേത്ര കമ്മിറ്റിയുടെ ഇഫ്താർ വിരുന്ന്. മലപ്പുറം പുന്നത്തല നരസിംഹമൂർത്തി മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയാണ് ഇഫ്താർ ഒരുക്കിയത്. ക്ഷേത്രത്തിന്‍റെ പുനപ്രതിഷ്oക്കായി ജാതി മത വ്യത്യാസമില്ലാതെ കഴിഞ്ഞ വർഷം നാട്ടുകാർ ഇവിടെ ഒന്നിച്ചിരുന്നു.അന്ന് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നോമ്പെടുക്കുന്ന മുസ്ലീം മത വിശ്വാസികൾക്കായി ഇഫ്താർ വിരുന്നും ഒരുക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാടിന്‍റെ മതേതരത്വത്തിന് നല്ല മാതൃകയായതോടെ ഇഫ്താർ ഇനി കഴിയുന്ന കാലം മുഴുവൻ നടത്തണമെന്ന തീരുമാനത്തിലാണ് ക്ഷേത്ര കമ്മിറ്റി. മാംസാഹാരം പൂർണമായും ഒഴിവാക്കി പഴങ്ങളും പച്ചക്കറി ബിരിയാണിയടക്കമുള്ളവയായിരുന്നു നോമ്പുതുറ വിഭവങ്ങൾ. ജാതി മത വ്യതാസമില്ലാത്ത കൂടി ചേരലിനാണ് ക്ഷേത്ര കമ്മിറ്റയുടെ ഇഫ്താർ സംഗമം നാട്ടുകാർക്ക് അവസരം ഒരുക്കിയത്.