തിരുവനന്തപുരം: ജിഷ്ണുപ്രണോയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരായ പൊലീസ് നടപടിയെ കുറിച്ച് അന്വേഷിച്ച ഐജി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. മഹിജയെ ബലംപ്രയോഗിച്ച് മാറ്റിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കതെിരെ നപടി ഉണ്ടാകും
.ആശുപത്രിയില്‍ കഴിയുന്നവരില്‍ നിന്നും സംഭവ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.വൈകാരികമായ സമരത്തെ നേരിട്ടതില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന പൊതുവികാരമാണ് ഉന്നതഉദ്യോഗസ്ഥര്‍ക്കുള്ളത്.
വിവിധ പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയതന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. അതേ സമയം പൊലിസിനെതിരെ വിമര്‍ശനങ്ങള്‍ കൂടുന്ന പശ്ചാലത്തില്‍ ഓരോ റെയ്ഞ്ചിലും മുഖ്യമന്ത്രി യോഗം വിളിച്ചു. നാല് റെയ്ഞ്ചുകളിലായി എസ്‌ഐ മുതല്‍ ഐജിവരെയുള്ളവരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
