കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോൾ വൈദ്യപരിശോധന നിര്‍ബന്ധമാക്കി. ഇന്ത്യ ഉള്‍പ്പെടെ 40-രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമാണ്. ഇന്ത്യ ഉള്‍പ്പെടെ 40-രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമാണ്.

ആര്‍ട്ടിക്കിള്‍ 20-ാം നമ്പര്‍ ഗാര്‍ഹിക വിസയിലുള്ളവര്‍ക്കാണ് ഇഖാമ പുതുക്കുന്ന വേളയില്‍ വൈദ്യ പരിശോധന നിര്‍ബന്ധമാക്കിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.ഡ്രൈവറുമാര്‍,പാചകക്കാര്‍,വീട്ട്‌ജോലിക്കാര്‍,ആയമാര്‍ എന്നിവരടങ്ങുന്നതാണ് ഗാര്‍ഹിക വിഭാഗം.ഇവര്‍ ജനങ്ങളുമായി അടുത്ത് ഇടപ്പെടുന്നുണ്ട്.അതിനാല്‍,മാരകരോഗങ്ങളും പകര്‍ച്ചവ്യാധികളും ഇവരില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷമാവും ഇഖാമ പുതുക്കി നല്‍കുക. ഇന്ത്യ,ശ്രീലങ്ക,പിലിപ്പൈന്‍സ് അടക്കമുള്ള 40-രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമാണ്.

2014- മതുല്‍ രാജ്യത്തിന് പുറത്ത് പോയിട്ട് വരുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിന് മുമ്പ് വൈദ്യ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.ഇത് വിജയകരമായതുകൊണ്ടാണ് എല്ലാവര്‍ക്കം,അതായത് ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തിന് പുറത്ത് പോയാലും ഇല്ലെങ്കില്ലും വൈദ്യ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 17,18,22 അതായത്,സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍,സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍,ആശ്രിത വിസകളിലുള്ളവര്‍ക്കും ഭാവിയില്‍ ഒരോ തവണയും ഇഖാമ പുതുക്കുന്ന വേളയില്‍ വൈദ്യപരിശോധന നടത്താനും നീക്കമുണ്ട്.

വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക അടുത്ത വര്‍ഷം 50-ദിനാറില്‍ നിന്ന് 130-തായി വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശികള്‍ക്ക് മാത്രമായി രൂപികരിക്കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഹോസ്പിറ്റല്‍സ് കമ്പിനിയുടെ മേധാവിയെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ടുള്ളത്.