Asianet News MalayalamAsianet News Malayalam

ഇഖാമ നഷ്ടമായാൽ 24 മണിക്കൂറിനകം വിവരം നല്‍കാത്തവര്‍ക്ക് 3000 റിയാല്‍ പിഴ

Ikhama fine in Saudi
Author
First Published Feb 18, 2017, 7:31 PM IST

സൗദിയിൽ ഇഖാമ നഷ്ടമായാൽ 24 മണിക്കൂറിനകം വിവരം നല്കാത്തവര്‍ക്ക് മൂവായിരം റിയാല്‍ പിഴചുമത്തും. കാലാവധി തീരും മുൻപ് തിരിച്ചറിയൽ രേഖ പുതുക്കാത്തവര്‍ക്കു ആദ്യഘട്ടത്തില്‍ 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും വർദ്ധിക്കുമെന്ന് സൗദി ജവാസാത് അധികൃതര്‍ വ്യക്തമാക്കി.

വിദേശികളുടെ തിരിച്ചറിയൽ രേഖയായ ഹവിയ്യത്തു മുഖീം നഷ്ടപ്പെട്ടാൽ ഉടന്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണമെന്ന് സൗദി ജവാസാത് ആവശ്യപ്പെട്ടു.

തിരിച്ചറിയൽ രേഖ നഷ്ടപ്പെട്ട വിവരം 24 മണിക്കൂറിനകം അധികൃതരെ അറിയിക്കാത്തവര്‍ക്കു 3000 റിയാല്‍ വരെ പിഴ ഒടുക്കേണ്ടി വരുമെന്നും ജവാസാത് അറിയിച്ചു.
ഹവിയ്യത്തു മുഖീം കാര്ഡിനു അഞ്ച് വർഷം വരെ കാലവധിയുണ്ടെങ്കിലും എല്ലാ വര്‍ഷവും ഓണ്‍ലൈന്‍ മുഖേന ഇത് പുതുക്കണം. ബാങ്ക് വഴി ഫീസ് അടച്ച ശേഷം ഓണ്ലൈയിന്സൈറ്റ് ആയ അബ്ഷിര്‍ മുഖേനയാണ് ഹവിയ്യത്തു മുഖീം പുതുക്കേണ്ടത്. കാലാവധി തീരും മുൻപ് ഇത് പുതുക്കാത്തവര്ക്കു ആദ്യഘട്ടത്തില് 500 റിയാല്പിഴ ഒടുക്കേണ്ടി വരും.

നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴയും വർദ്ധിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് വിദേശികളുടെ റസിഡന്റ് പെർമിറ്റിന് ഹവിയ്യത്തു മുഖീം എന്ന പേര് നൽകിയത്.

ഹവിയ്യത്തു മുഖീം എപ്പോഴും കൈവശം സൂക്ഷിച്ചിരിക്കണമെന്നും ഇത് പണയം വെക്കുകയോ ദുരുപയോഗം ചെയ്യാനോ പാടില്ലെന്നും ജവാസാത് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios