പേരാമ്പ്ര കായണ്ണയിലെവാഴയും കമുകിന്‍ തൈയും നട്ടിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. വയല്‍ നികത്തലിന്റെ ആദ്യപടിയാണിത്. മെല്ല മറ്റ് കൃഷികളും ഇടം പിടിക്കും. ഒടുവില്‍ കരഭൂമിയായി വയലിനെ മാറ്റിയെടുക്കും. 10 വര്‍ഷം മുന്‍പ് നെല്‍പ്പാടമായിരുന്ന സമീപത്തെ ഭൂമിയൊക്കെ ഇപ്പോള്‍ കരയായി മാറിക്കഴിഞ്ഞു. ഇങ്ങനെ പലസ്ഥലങ്ങളിലായി 50ല്‍ അധികം ഏക്കര്‍ ഭൂമിയെങ്കിലും നികത്തിക്കഴിഞ്ഞു.

തുടര്‍ന്ന് നാട്ടുകാര്‍ പരാതികളുമായി അധികൃതരെ സമീപിച്ചു. കൃഷി ഓഫീസര്‍ സ്ഥലം ഉടമയ്ക് നോട്ടീസ് അയക്കുകയും വച്ച് പിടിപ്പിച്ച കവുങ്ങിന്‍ തൈകള്‍ നിശ്ചിത ദിവസത്തിനുള്ളില്‍ പറിച്ചു മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും നടപടി ഉണ്ടായില്ല. നെല്‍കൃഷി ചെയ്യാന്‍ ആളെ കിട്ടാതെ വന്നതോടെയാണ് കൃഷി ഉപേക്ഷിക്കേണ്ടി വന്നതെന്നും മനപൂര്‍വ്വം വയല്‍ നികത്തല്‍ നടത്തിയില്ലെന്നുമാണ് ഉടമസ്ഥരുടെ വിശദീകരണം.