സങ്കരവൈദ്യം കൊണ്ടുവരാന്‍ ആരോഗ്യവകുപ്പ് ശ്രമിക്കുന്നു
തിരുവനന്തപുരം: ആയുര്വേദ,ഹോമിയോ വിദ്യാര്ത്ഥികള്ക്ക് ശസ്ത്രക്രിയ,പ്രസവചികിത്സ തുടങ്ങിയ മേഖലകളില് നിരീക്ഷണാനുമതി നല്കിയെ ആരോഗ്യവകുപ്പിനെതിരെ ഐഎംഎം. സങ്കരവൈദ്യം കൊണ്ടുവരാന് ആരോഗ്യവകുപ്പ് ശ്രമിക്കുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറിയെ നിലക്ക് നിര്ത്തണമെന്ന് ഐഎംഎ വ്യക്തമാക്കി.
ശസ്ത്രക്രികയ,പ്രസവചികിത്സ തുടങ്ങിയ മേഖലകളില് മൂന്നുമാസം മുതല് ആറുമാസം വരെ പരിശീലനം നല്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല് വിദ്യാര്ത്ഥികള്ക്ക് പരിശീലനത്തിന് ശേഷം സര്ട്ടിഫിക്കറ്റ് നല്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല.
