പാരീസ് : രാജ്യത്തിന് പുതിയ തുടക്കം നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മെക്രോണ്‍. ഫ്രഞ്ച് ജനതയുടെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുമെന്നും യൂറോപ്യന്‍ യൂണിയനെ ഉടച്ച് വാര്‍ക്കുമെന്നും മെക്രോണ്‍ പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. ഫ്രാന്‍സിന്റെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇമ്മാനുവല്‍ മെക്രോണ്‍.