Asianet News MalayalamAsianet News Malayalam

ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍

ആദ്യ ഘട്ടമായി ന്യൂയോർക്കിൽ വിദേശകാര്യമന്ത്രിമാർക്കിടയിലെ ചർച്ച നടക്കട്ടെ എന്ന നിര്‍ദേശമാണ് ഇമ്രാന്‍ ഖാന്‍ മുന്നോട്ട് വയ്ക്കുന്നത്. 

Imran call for talks
Author
Islamabad, First Published Sep 20, 2018, 1:54 PM IST

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരു രാജ്യങ്ങൾക്കുമിടയിൽ നിറുത്തിവച്ച ചർച്ചകൾ വീണ്ടും തുടങ്ങണമെന്ന് ഇമ്രാൻ ഖാൻ നരേന്ദ്രമോദിക്ക് കത്തെഴുതി. 

ആദ്യ ഘട്ടമായി ന്യൂയോർക്കിൽ വിദേശകാര്യമന്ത്രിമാർക്കിടയിലെ ചർച്ച നടക്കട്ടെ എന്ന നിര്‍ദേശമാണ് ഇമ്രാന്‍ ഖാന്‍ മുന്നോട്ട് വയ്ക്കുന്നത്. ഐക്യരാഷ്ട്ര സമ്മേളനത്തിനായി ഈ മാസം സുഷമാ സ്വരാജും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ന്യൂയോർക്കിൽ എത്തുന്നുണ്ട്. ഇമ്രാൻറെ കത്തിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല

Follow Us:
Download App:
  • android
  • ios