പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ സൈന്യത്തിന്‍റെ കൈയിലെ പാവയാണെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍. 

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ സൈന്യത്തിന്‍റെ കൈയിലെ പാവയാണെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍. സൈന്യത്തിന്‍റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം ജമ്മു കശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് സംസാരിച്ചത് എന്നും രെഹം ഖാന്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

തന്‍റെ ചിന്താഗതി പോലും വിട്ടുവീഴ്‌ച ചെയ്തുള്ള ഒരു ഭരണമാണ് ഇമ്രാൻ ഖാന്‍റേത്. തെരഞ്ഞെടുപ്പ് സമയത്ത് പുതിയ ചില മതപരമായ പാര്‍ട്ടികള്‍ വന്നതും ഇസ്ലാമാബാദിലുണ്ടായ കലാപങ്ങളും നാം കണ്ടതാണ്- രെഹം ഖാന്‍ പറഞ്ഞു. 

പാകിസ്ഥാനെ ആക്രമിച്ചാൽ ഇന്ത്യയെ തിരിച്ചടിക്കുമെന്ന ഇമ്രാൻ ഖാന്‍റെ പ്രസ്താവന വന്നതിന് തൊട്ട് പിന്നാലെയായിരുന്നു രെഹം ഖാന്‍റെ പ്രതികരണം. പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.