സെക്രട്ടേറിയേറ്റിന് സമീപത്തുള്ള ദേശീയ പാത രണ്ടിലെ ടോൾ പ്ലാസകളിൽ  സൈനികരെ വിന്യസിച്ചതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്. സൈനികവിന്യാസം അനാവശ്യവും അനാദരവുമാമെന്ന് ആരോപിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളെക്കണ്ടു.

രാജ്യം അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യത്തെ നേരിടുകയാണെന്നും സംസ്ഥാന സർക്കാരിന്രെ അറിവോടെയല്ല സൈനികരെത്തിയതെന്നും മമത ആരോപിച്ചു. കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സെക്രട്ടേറിയറ്റിൽപ്പേോലും സൈന്യത്തെ വിന്യസിച്ചുവെന്ന് മമത ആരോപിച്ചു.

ജനങ്ങൾ ആശങ്കാകുലരാമെന്ന് പറ‍ഞ്ഞ മമതാ ബാനർജി കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. എന്നാൽ പരിശീലനത്തിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചതെന്നും സംസ്ഥാന പൊലീസിന്‍റെ അറിവോടെയാണിതെന്നുമാണ് സൈന്യത്തിന്രെ ഭാഷ്യം.

ടോൾ പ്ലാസകൾ സൈന്യം കൈയ്യേറി എന്ന പ്രചരമം തെറ്റാണ്. രാത്രി വൈകിയും സെക്രട്ടേറിയറ്റിൽ തുടർന്ന സൈനികരെ പിൻവലിക്കുന്നതു വരെ സെക്രട്ടേറിയറ്റ് വിട്ട് പോകില്ലെന്ന നിലപാടിലാണ്. നോട്ട് അസാധുവാക്കിയ നീക്കത്തിൽ കേന്ദ്രത്തിനെതിരായ പോരാട്ടം നയിച്ച മമത ബാനർജി മറ്റൊരു വിഷയത്തിലും കേന്ദ്ര സർക്കാരുമായി കൊമ്പുകോര്‍ക്കുകയാണ്.