സ്‌കൂള്‍ വൃത്തിയാക്കാനുള്ള ചുമതല വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ അടിച്ചുവാരാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതിന് സാധിച്ചില്ല. ഇതാണ് അധ്യാപകനെ ചൊടിപ്പിച്ചത്.
പാട്‌ന: സ്കൂൾ പ്രിന്‍സിപ്പലിന്റെ മർദ്ദനമേറ്റ് പതിനാറ് കുട്ടികള്‍ ആശുപത്രിയില്‍. ബീഹാറിലെ വൈശാലി ജില്ലിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ നിലം അടിച്ചുവാരാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പൽ രാജേഷ്‌കുമാര്‍ കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സംയുക്തമായി സ്കൂളിനെതിരെ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തി.
സ്‌കൂള്‍ വൃത്തിയാക്കാനുള്ള ചുമതല വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ അടിച്ചുവാരാനുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതിന് സാധിച്ചില്ല. ഇതാണ് അധ്യാപകനെ ചൊടിപ്പിച്ചത്. ശേഷം വിദ്യാർത്ഥികളെ രാജേഷ്‌കുമാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തെ തുടർന്ന് അവശരായ കുട്ടികളെ പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്‌കൂളിലെ മറ്റ് കുട്ടികളുടെ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധം നടത്തുകയായിരുന്നു. അന്വേഷണം നടത്തി പ്രിസന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മഹുവ പൊലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ സിങ് പറഞ്ഞു.
