ശ്രീനഗര്‍: ഏ കെ 47 തോക്കുകള്‍ സ്റ്റമ്പാക്കി ഭീകരര്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അഞ്ച് ഭീകരരാണ് ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുന്നത്. എല്ലാവരുടെയും തോളില്‍ തോക്കുകള്‍ തൂങ്ങിക്കിടക്കുന്നതും കാണാം.
ദക്ഷിണ കാശ്മീരില്‍ നിന്നും എടുത്തതാണ് എന്നു കരുതപ്പെടുന്ന വീഡിയോയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏതു ഭീകരവാദി ഗ്രൂപ്പില്‍ പെട്ടവരാണ് വീഡിയോയില്‍ ഉള്ളതെന്നും ഇതുവരെ വ്യക്തമല്ല. വിയോണ്‍ (WION) എന്ന യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുള്ള വീഡിയോ ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്.
