ശനിയാഴ്​ച രാവിലെ  കാസ്​​ട്രോയുടെ മരണവാർത്ത അറിഞ്ഞയുടൻ ചിലര്‍ ഹവാനയിൽ റോഡുകൾ കയ്യടക്കുകയായിരുന്നു. പാത്രങ്ങൾ ഉപയോഗിച്ചുകൊണ്ട്​ ഉച്ചത്തിൽ ശബ്​ദമുണ്ടാക്കിയ ഇവര്‍ റോഡിൽ പടക്കം പൊട്ടിവും പൊട്ടിച്ചു. ക്യൂബൻ പതാകകളുമേന്തിയായിരുന്നു തെരുവിലെ പ്രകടനങ്ങള്‍.

മിയാമിയിലെ ജനസംഖ്യയിൽ 70 ശതമാനത്തോളം ക്യൂബൻ വംശജരാണ്​. ഹിസ്​പാനിക്​, ലാറ്റനോ വിഭാഗത്തിൽ പെടുന്ന ഇവരില്‍ ഭൂരിഭാഗവും ക്യൂബയിൽ ഫിദൽ കാസ്​​ട്രോയുടെ ഭരണകാലത്താണ്​ അമേരിക്കയിലേക്ക്​ കുടിയേറിയത്​​. കാസ്​ട്രോയുടെ നയങ്ങളോടും രാഷ്​ട്രീയത്തോടും വിയോജിപ്പുള്ളവരാണ്​ ഇത്തരത്തിൽ കുടിയേറിയത്​.

ക്യൂബൻ വിപ്​ളവം ആരംഭിച്ച്​ 15 വർഷത്തിനുള്ളിൽ എകദേശം അര മില്യൺ ക്യൂബൻ പൗരൻമാർ അമേരിക്കയിലെത്തി​യെന്നാണ്​ കണക്ക്​.