ഫോണ്‍ ചാര്‍ജ് ചെയ്യാനായി വിമാനത്തിന്‍റെ കോക്പിറ്റില്‍ യാത്രികന്‍ കയറി.തിങ്കളാഴ്ച മുംബൈ കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം

മുംബൈ:ഫോണ്‍ ചാര്‍ജ് ചെയ്യാനായി വിമാനത്തിന്‍റെ കോക്പിറ്റില്‍ കയറിയ യാത്രികനെ വിമാനത്തില്‍ നിന്നും പുറത്താക്കി. തിങ്കളാഴ്ച മുംബൈ കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് യാത്രികനെ എയര്‍ലൈന്‍ സെക്യൂരിറ്റി സ്റ്റാഫ് മുംബൈ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു.

എന്നാല്‍ ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിമാനത്തിന്‍റെ കോക്പിറ്റില്‍ കയറാനുള്ള അനുവാദം യാത്രികര്‍ക്കില്ല. സുരക്ഷാ വീഴ്ച വരുത്തിയതിനാണ് യാത്രികനെ വിമാനത്തില്‍ നിന്നും പുറത്താക്കിയത്.