സൗദിയില്‍ ചരിത്ര മുഹൂര്‍ത്തം; വനിതാ ഡ്രൈവര്‍മാരെ റോസാപ്പൂ നല്‍കി സ്വീകരിച്ച് പൊലീസ്- ചിത്രങ്ങള്‍

റിയാദ്: ചരിത്രം കുറിച്ച് സൗദിയില്‍ സ്ത്രീകള്‍ വളയം പിടിച്ചു തുടങ്ങി. വനിതാ ഡ്രൈവിങ് ദിനമായാണ് ഈ ദിവസം സൗദി കൊണ്ടാടുന്നത്. ആയിരക്കണക്കിന് സ്ത്രീകളാണ് ഇതിനോടകം തന്നെ ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. നാല്‍പതോളം വനിതാ ട്രാഫിക് ഉദ്യോഗസ്ഥരും ജോലിയില്‍ പ്രവേശിച്ചു.

കഴിഞ്ഞ സെപ്തംബറിലാണ് സല്‍മാന്‍ രാജാവിന്റെ ചരിത്രപരമായ പ്രഖ്യാപനം. ലോകത്ത് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരേയൊരു രാജ്യമായിരുന്നു സൗദി. 2020ഓടെ മൂന്ന് മില്യണ്‍ വനിതാ ഡ്രൈവര്‍മാര്‍ സൗദിയിലുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെയും നീതി ഉറപ്പാക്കുന്നതിന്റെയും പ്രായോഗിക രൂപമായാണ് പലരും ഈ മാറ്റത്തെ വീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Scroll to load tweet…

സാമൂഹിക മാറ്റത്തിനൊപ്പം സൗദിയിലെ കാര്‍ വിപണിയും ഏറെ പ്രതീക്ഷയിലാണ്. സ്വകാര്യ യാത്രകള്‍ക്ക് പോലും മറ്റ് ഡ്രൈവര്‍മാരെ ആശ്രയിക്കേണ്ടിയിരുന്ന സ്ഥിതി മാറുന്നതോടെ കൂടുതല്‍ സ്ത്രീകള്‍ വാഹനങ്ങള്‍ സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. സ്ത്രീകള്‍ക്ക് മാത്രമായി വാഹന ഷോറൂമുകള്‍ തുറന്നതും വാര്‍ത്തയായിരുന്നു. വനിതകളുടെ ടാക്സി സര്‍വ്വീസും ഉടന്‍ ആരംഭിക്കും. ആദ്യമായി ഡ്രൈവിങ് സീറ്റിലെത്തിയ വനിതകളെ പൂക്കള്‍ നല്‍കിയാണ് സൗദി പൊലീസ് സ്വീകരിച്ചത്. 

Scroll to load tweet…

ചിത്രങ്ങള്‍ കാണാം...