എന്നാൽ ബില്ലിൽ ഒപ്പു വയ്ക്കരുതെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടേണ്ടതില്ലെന്നാണ് തൃണമൂൽ ഒഴികെയുള്ള പ്രതിപക്ഷപാർട്ടികളുടെ നിലപാട്. ഇതിനിടെ പാർലമെന്റ് അടുത്തയാഴ്ച അനിശ്ചിതകാലത്തേക്ക് പിരിയും എന്ന പ്രചരണം ശക്തമാണ്. ആദായ നികുതി ബിൽ ഇന്നും രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്താത്തതും അഭ്യൂഹം ശക്തമാകാൻ ഇടയാക്കിയിട്ടുണ്ട്. പാർലമെന്റ് പിരിഞ്ഞ ശേഷം ഓർഡിനൻസ് വഴി ആദായനികുതി ഭേദഗതിക്ക് സർക്കാർ ശ്രമിക്കുമോ എന്നാണ് പ്രതിപക്ഷത്തിന്റെ സംശയം.