ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ദില്ലി സര്‍‌ക്കാറിനെതിരെയുള്ള വേട്ട തുടരുകയാണ്. ഇത്തവണ ദില്ലി ഗതാഗത മന്ത്രിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡാണ് നടക്കുന്നത്.

ദില്ലി: ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ദില്ലി സര്‍‌ക്കാറിനെതിരെയുള്ള വേട്ട തുടരുകയാണ്. ഇത്തവണ ദില്ലി ഗതാഗത മന്ത്രിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡാണ് നടക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ദില്ലി ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്‍റെ വീട്ടിലാണ് റെയ്ഡ്. കൈലാഷ് ഗഹ്ലോട്ടുമായി ബന്ധപ്പെട്ട ദില്ലിയിലെയും ഗുര്‍ഗ്രമിലെയും 16 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. അനധികൃത സ്വത്തു സമ്പാദനം ഉൾപ്പെടെ 10 കേസുകളിലണ് വിജിലൻസ് അന്വേഷണം നടക്കുന്നത്

മന്ത്രിയുമായി ബന്ധമുള്ള രണ്ട് കമ്പനികളിലാണ് പ്രധാനമായും റൈഡ് നടക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ദില്ലി നജാഫ് നഗര്‍ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടയാളാണ് കൈലാഷ് ഗഹ്ലോട്ട്.