ലക്നൗ: ആഘോഷ ചടങ്ങുകള്‍ ചിത്രീകരിച്ച് സര്‍ക്കാരിന് അയച്ച് കൊടുത്തായിരുന്നു ഉത്തര്‍പ്രദേശിലെ മദ്രസകളിലെ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരമായിരുന്നു പതിവിന് വിപരീദമായി മദ്രസ അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശസ്നേഹം ഊട്ടി ഉറപ്പിക്കാനും സാതന്ത്ര്യ സമര സേനാനികളെ ആദരിക്കാനും വേണ്ടിയെന്ന് വിശദീകരിച്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവാദ ഉത്തരവിറക്കിയത്. മദ്രസകളിലെ സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകള്‍ ചിത്രീകരിച്ച് സര്‍ക്കാരിന് അയച്ച് കൊടുക്കണമെന്നായിരുന്നു ഉത്തരവ്. ന്യൂനപക്ഷങ്ങളുടെ ദേശസ്നേഹം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വിവാദ ഉത്തരവ് അനുസരിച്ചാണ് ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. രാവിലെ എട്ട് മണിക്ക് ദേശീയ പതാക ഉയര്‍ത്തി മൊബൈലില്‍ ചിത്രീകരിച്ചു.