നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കം പാക് തീര്‍ത്ഥാടകര്‍ക്ക് വിസ നിഷേധിച്ചു സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മെഹ്ബൂബ മുഫ്ത്തി
ദില്ലി: കാശ്മീരിലെ പാക്ക് വെടിവയ്പ്പില് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ. പാക്ക് ഡെപ്യൂട്ടി ഹൈക്കമീഷ്ണറെ വിളിച്ച് വരുത്തി ഇന്ത്യ അതൃപ്തി അറിയിച്ചു. അതേസമയം അതിര്ത്തിയിലെ സംഘര്ഷങ്ങള് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോടും പാക്കിസ്ഥാനോടും ജമ്മുകശ്മീര് മുഖ്യമന്ത്രി അഭ്യര്ത്ഥിച്ചു.
പൂഞ്ചില് പാക്ക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില് ഒരു കുംടുംബത്തിലെ മൂന്ന് കുട്ടികള് ഉള്പ്പടെ അഞ്ച് പേര് കൊല്ലപ്പെട്ട സംഭവം പാക്കിസ്ഥാന്റെ മനുഷത്വ രഹിത നീക്കമെന്ന് ഇന്ത്യ വ്യക്തമാക്കി. നിരാപരാധികളെ കൊന്നൊടുക്കുകയാണ് പാക്കിസ്ഥാനെന്നും ദില്ലിയിലെ പാക്ക് ഡെപ്യൂട്ടി ഹൈക്കമീഷ്ണര് സയിദ് ഹൈദര് ഷായെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ച് വരുത്തി ഇന്ത്യ ചൂണ്ടികാട്ടി. ഇതിനിടയില് നയതന്ത്ര ഉദ്യോഗസ്ഥര്ക്ക് എതിരെ ഇസ്ലാമബാദില് നടക്കുന്ന നീക്കങ്ങളില് പ്രതിഷേധിച്ച് അജ്മീര് ദര്ഗ്ഗ സന്ദര്ശനത്തിനായി അപേക്ഷിച്ച 503 പാക്ക് തീര്ഥാടകര്ക്ക് ഇന്ത്യ വിസ നിഷേധിച്ചു.
ഇന്ത്യന് ഉദ്യോഗസ്ഥരും കുടുംബാഗങ്ങളും സഞ്ചരിച്ച വാഹനത്തിന് പിന്നാലെയെത്തി ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ഇത് പാക്കിസ്ഥാന്റെ അറിവോടെയെന്ന് ഇന്ത്യ പാക്ക് ഹൈക്കമീഷണര്ക്ക് പരാതി നല്കി. അതേസമയം കാശ്മീരിലെ ജനങ്ങളുടെ ജീവന് ബലികഴിച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും പോരാടുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പാക്കിസ്ഥാനോടും ജമ്മുകശ്മീര് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി ആവശ്യപ്പെട്ടു. 2003ല് വാജ്പയ് സര്ക്കാര് നടപ്പാക്കിയ നയങ്ങളുടെ പ്രസ്ക്തി പ്രധാനമന്ത്രി മനസിലാക്കണമെന്നും മെഹ്ബൂബ മുഫ്ത്തി തുറന്നടിച്ചു
