ഭീകരതയെക്കെതിരെ പോരാടാന്‍ ഇന്ത്യയും ഇന്തോനേഷ്യയും ഇരുരാജ്യങ്ങളും സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു

ദില്ലി: ഭീകരതയെക്കെതിരെ പോരാടുമെന്ന് ഇന്ത്യയും ഇന്തോനേഷ്യയും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സമുദ്രസുരക്ഷ വാണിജ്യം നിക്ഷേപം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

ആസിയാന്‍ രാജ്യങ്ങളുമായുള്ള പ്രതിരോധ,വാണിജ്യ സഹകരണം വിപുലമാക്കുന്നതിന്‍റെ ഭാഗമായാണ് ഇന്തോനേഷ്യയുമായി ഇന്ത്യ സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചത്.ഇന്തോ പസഫിക് സമുദ്രമേഖലയില്‍ സംയുക്ത സഹകരണത്തിനാണ് ധാരണ. ഈ മേഖലയില്‍ ചൈന സ്വാധീനം കൂട്ടുമ്പോഴാണ് ഇന്തോനേഷ്യയുമായി ഇന്ത്യ കൈകോര്‍ക്കുന്നത്.

3 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്കായുള്ള കരാറിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോയും ഒപ്പു വച്ചു.വൈകിട്ട് 4മണിക്ക് ഇന്തോനേഷ്യയിലെ വിവിധ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച്ച നടത്തുന്ന മോദി ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ക്ഷണിക്കും. രാവിലെ ജക്കാര്‍ത്തയിലെ സൈനിക സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് പ്രസിഡന്‍റ് ജോക്കോ വിഡോഡയുമായി മോദി കൂടിക്കാഴ്ച്ച നടത്തിയത് ഭീകരതയക്കെതിരെ ഒരുമിച്ച് പോരാടുമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി

ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും.തുടര്‍ന്ന് നാളെ മലേഷ്യയിലേക്ക് തിരിക്കുന്ന മോദി വെള്ളിയാഴ്ച്ച സിംഗപ്പൂരലെത്തും.