ഫിലിപ്പിന്‍സ്: ഇന്ത്യ ആസിയാൻ ഉച്ചകോടി ഇന്ന് ഫിലിപ്പിൻസിലെ മനിലയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പാക് അധീന കശ്മീരിലെ ചൈനയുടെ റോഡ് നിർമ്മാണം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിക്കും. ആസിയാൻ രാഷ്ട്രതലവൻമാരെ മോദി അടുത്തവർഷത്തെ റിപ്പബ്ളിക് ദിന്ഘോഷത്തിന് ക്ഷണിക്കും. ആസ്ത്രേലിയ, ജപ്പാൻ, വിയറ്റ്നാം, ന്യൂസിലൻറ് എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായും ബ്രൂണൈ സുൽത്താനുമായും മോദി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാത്രി പത്തിന് മോദി ദില്ലിയിൽ മടങ്ങിയെത്തും.