രാജ്യത്ത് സന്തോഷവും സാഹോദര്യവും പുലരട്ടെ എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നു.
ദില്ലി: മുപ്പത് ദിവസത്തെ റംസാൻ നോമ്പ് അവസാനിപ്പിച്ച് ഉത്തരേന്ത്യയിൽ ഇസ്ലാം മത വിശ്വാസികൾ ഇന്ന് ഈദ് ആഘോഷിച്ചു. രാജ്യത്ത് സന്തോഷവും സാഹോദര്യവും പുലരട്ടെ എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകൾ നേർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരും ഈദ് ആശംസകൾ നേർന്നു. വെടിനിർത്തൽ കരാർ പാകിസ്ഥാൻ ലംഘിച്ചതിൽ പ്രതിഷേധിച്ച് ഈദ് ദിനത്തിൽ ഇരുസൈന്യങ്ങളും മധുരം പങ്ക്‍വയ്ക്കുന്ന പതിവ് ഇത്തവയുണ്ടായില്ല.
