നയതന്ത്ര ആയുധമെന്ന നിലയില്‍ ദലൈലാമയെ തങ്ങള്‍ക്കെതിരെ ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ചൈന. സര്‍ക്കാര്‍ ഉടമസ്ഥയിലുള്ള വാര്‍ത്താമാധ്യമമായ ഗ്ലോബല്‍ ടൈംസ് വഴിയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശത്തിന് വലിയ വില ഇന്ത്യ നല്‍കേണ്ടി വരുമെന്നും അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്ത നടപടി ഇതിന്റെ ഭാഗമായിട്ടുള്ളതാണെന്നും ഗ്ലോബല്‍ ടൈംസ് ചൂണ്ടികാട്ടി. എന്നാല്‍, ചൈനയുടെ നിലപാട് ഇന്ത്യ തള്ളി. ലാമയെന്ന കാര്‍ഡ് ഇറക്കി കളിയ്‌ക്കേണ്ട അവസ്ഥ ഇന്ത്യയ്ക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.