ബ്രിക്സ് ഉച്ചകോടിയിൽ തീവ്രവാദം വീണ്ടും ഉന്നയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരത,സൈബർ സുരക്ഷ, ദുരന്തനിവാരണം എന്നീ കാര്യങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ യോജിച്ചുളള പ്രവർത്തനം ആവശ്യമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസനമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും ഇതിനായി അന്താരാഷ്ട്ര തലത്തിൽ വിവിധ രാജ്യങ്ങളുമായി കൈകോർക്കുമെന്നും മോദി ഉച്ചകോടിയിൽ വ്യക്തമാക്കി.
ദോക്ലാം അതിര്‍ത്തിയിലെ 73 ദിവസത്തെ സംഘര്‍ഷാവസ്ഥയ്‌ക്ക് ശേഷം ആദ്യമായാണ് മോദി ചൈനീസ് പ്രസിഡൻ്റെ കാണുന്നത്. തുടർച്ചയായ രണ്ടാം ദിവസവും മോദി ഭീകരവാദം ഉന്നയിക്കുന്നത്. ഭീകരവാദം ഉന്നയിക്കാൻ അനുവദിക്കില്ലെന്ന് ഉച്ചകോടി തുടങ്ങുന്നതിന് മുമ്പ് തന്നെ ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത് മറുകടന്നുകൊണ്ടാണ് തുടർച്ചയായ രണ്ടാം ദിനവും മോദി ഭീകരതയെ കുറിച്ച് ഉന്നയിക്കുന്നത്.
