ഇന്ത്യ ഹിന്ദുക്കളുടേതാണെന്നും, രാജ്യത്ത് ഹിന്ദുക്കൾക്കാകണം പ്രധമ പരിഗണന നൽകേണ്ടതെന്നും ശിവസേന. മുഖപത്രമായ സാമ്നയിലാണ് പരാമർശമുള്ളത്. ഹിന്ദുക്കളെ പിന്തുണയ്ക്കുന്ന സർക്കാർ കേന്ദ്രംഭരിക്കുമ്പോഴും രാമക്ഷേത്രനിർമാണം വൈകുന്നത് പരിതാപകരമാണ്.

മുംസ്ലിംവിഭാഗത്തിന് ലോകത്ത് അൻപതിലധികം രാജ്യങ്ങളുണ്ട്. എന്നാൽ ഹിന്ദുക്കൾക്ക് ഇന്ത്യമാത്രമേയുള്ളു. പൊതുസ്ഥലങ്ങളിൽ ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റുനിൽക്കാത്തവര്‍ , ദേശിയതയെ അപമാനിക്കുകയാണെന്നും സാമ്ന പറയുന്നു.