കൈറോ: ഭീകരവാദത്തിനും മതമൗലിക വാദത്തിനും എതിരെ യോജിച്ച് പോരാടാന്‍ ഇന്ത്യയും ഈജിപ്തും തീരുമാനിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈജിപ്ത് പ്രസിഡ്‌റ് അബ്ദല്‍ ഫത്തെ അല്‍ സിസിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
രഹസ്യാന്വേഷണ വിവരങ്ങള്‍ പരസ്പരം കൈമാറാനും സൈനിക സഹകരണം ശക്തമാക്കാനും ധാരണയായി. ലിബിയയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ഈജിപ്ത് നല്കിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഷിപ്പിംഗ് രംഗത്തെ സഹകരണത്തിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു.
