Asianet News MalayalamAsianet News Malayalam

പാകിസ്ഥാനുമായി യുദ്ധത്തിലേർപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തോൽവി ഉറപ്പ്; ഫാറൂഖ് അബ്ദുള്ള

രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്റ്റ്യൻ തുടങ്ങിയവയെ ഭിന്നിപ്പിച്ച് അതുവഴി  തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് അവർ പ്രതീക്ഷിക്കുന്നതെന്നും അബ്ദുള്ള ആരോപിച്ചു.

india goes to war with pakistan bjp will lose election
Author
Srinagar, First Published Feb 24, 2019, 11:22 AM IST

ശ്രീന​ഗർ: പാകിസ്ഥാനുമായി യുദ്ധത്തിലേർപ്പെട്ടാൽ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തോൽവി നേരിടേണ്ടി വരുമെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണെന്നും പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ വിജയിക്കാനാകുമെന്ന തോന്നൽ പാർട്ടിക്ക് നഷ്ടങ്ങൾ മാത്രമേ നൽകുകയുള്ളുവെന്നും ഫാറൂഖ് പറഞ്ഞു.

രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്റ്റ്യൻ തുടങ്ങിയവയെ ഭിന്നിപ്പിച്ച് അതുവഴി  തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നാണ് അവർ പ്രതീക്ഷിക്കുന്നതെന്നും അബ്ദുള്ള ആരോപിച്ചു. തെരഞ്ഞെടുപ്പ് ഭിന്നിപ്പിക്കുമെന്ന് ഞാൻ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നുണ്ടല്ലോ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ അവർ എന്താണ് ചെയ്തതെന്ന് പറയട്ടെയെന്നും ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേർത്തു. 

രണ്ടുകോടി ജനങ്ങൾക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞിട്ട് നൽകിയില്ലെന്നും കർഷകരുടെ അവസ്ഥയെന്താണെന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു.
 

Follow Us:
Download App:
  • android
  • ios