Asianet News MalayalamAsianet News Malayalam

രാജ്യത്ത് 277 വ്യാജ എഞ്ചിനീയറിംഗ് കോളേജുകള്‍

 ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 277 വ്യാ​ജ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് സ​ഹ​മ​ന്ത്രി സ​ത്യ​പാ​ൽ സിം​ഗ് ലോ​ക്സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള​ത്

India has 277 fake engineering colleges Delhi highest with 66
Author
Delhi, First Published Aug 1, 2018, 10:17 AM IST

ദില്ലി: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 277 വ്യാ​ജ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ൾ. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് സ​ഹ​മ​ന്ത്രി സ​ത്യ​പാ​ൽ സിം​ഗ് ലോ​ക്സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശ​ങ്ങ​ളു​ള്ള​ത്. 66 വ്യാ​ജ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളു​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ദില്ലിയിലാണ് വ്യാ​ജ​ൻ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 

തെ​ല​ങ്കാ​ന-35, പ​ശ്ചി​മ ബം​ഗാ​ൾ-27, ക​ർ​ണാ​ട​ക-23, ഉ​ത്ത​ർ​പ്ര​ദേ​ശ്-22, ഹ​രി​യാ​ന-18, മ​ഹാ​രാ​ഷ്ട്ര-16, ത​മി​ഴ്നാ​ട്-11, ഗു​ജ​റാ​ത്ത്-8, ആ​ന്ധ്രാ പ്ര​ദേ​ശ്-7, ച​ണ്ഡി​ഗ​ഡ്-7, പ​ഞ്ചാ​ബ്-5, രാ​ജ​സ്ഥാ​ൻ-3, ഉ​ത്ത​രാ​ഖ​ണ്ഡ്-3 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വ്യാ​ജ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളു​ടെ ക​ണ​ക്ക്. ഈ ​കോ​ള​ജു​ക​ളി​ലെ കോ​ഴ്സു​ക​ൾ​ക്ക് ഓ​ൾ ഇ​ന്ത്യ ടെ​ക്നി​ക്ക​ൽ എ​ജ്യൂ​ക്കേ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മില്ല. 

ഇ​ത്ത​രം കോ​ള​ജു​ക​ളോ​ട് അം​ഗീ​കാ​രം നേ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​റി​ച്ചാ​യാ​ൽ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി​വ​രു​മെ​ന്നു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും കേ​ന്ദ്ര​മ​ന്ത്രി ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ 24 വ്യാ​ജ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക യു​ജി​സി അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു.

Follow Us:
Download App:
  • android
  • ios