അഭിജിത്ത് ദാസ് (28)എന്ന യുവാവിനാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ കൈയ്യിൽ നിന്ന് 1000ത്തോളം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെത്തിട്ടുണ്ട്.
ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വെച്ചതിന് അമേരിക്കയിൽ ഇന്ത്യൻ യുവാവിന് നാല് വർഷം തടവ്. അഭിജിത്ത് ദാസ് (28)എന്ന യുവാവിനാണ് യുഎസ് കോടതി ശിക്ഷ വിധിച്ചത്. ഇയാളുടെ കൈയ്യിൽ നിന്ന് 1000ത്തോളം കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെത്തിട്ടുണ്ട്.
പൊലീസ് അഭിജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടറില്‍ നിന്ന് അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ കുട്ടികളുടെ 1000 ത്തോളം അശ്ലീല ചിത്രങ്ങളും 380 ല്‍ പരം അശ്ലീല വീഡിയോകളും ഉള്‍പ്പെടുന്നു. കുട്ടികളെ വീഡിയോകളും ചിത്രങ്ങളും കാണിച്ച് തനിക്ക് വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വിതരണം, സ്വീകരണം, കൈവശം വയ്ക്കൽ എന്നിവ യുഎസിൽ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിത്തിനെ യുഎസ് പൊലീസ് പിടികൂടുന്നത്.
