Asianet News MalayalamAsianet News Malayalam

റോ​ഹി​ങ്ക്യ​കള്‍ക്ക് അഭയമില്ല; നിലപാട് കടുപ്പിച്ച് ഇന്ത്യ

India pushing Myanmar to take back Rohingya refugees
Author
First Published Sep 15, 2017, 10:44 PM IST

ദില്ലി: റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഇ​ന്ത്യ​യി​ലേ​ക്കു പ​ലാ​യ​നം ചെ​യ്തെ​ത്തി​യ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ രാ​ഷ്ട്രീ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ഉ​ത്ത​രം ന​ൽ​കാ​രെ രാ​ജ്നാ​ഥ് സിം​ഗ് ഒ​ഴി​ഞ്ഞു​മാ​റി. എ​ന്നാ​ൽ, സ​ർ​ക്കാ​ർ സെ​പ്റ്റം​ബ​ർ 18ന് ​ഈ വി​ഷ​യ​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കും എ​ന്നു മാ​ത്രം അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ രാ​ജ്യ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സെ​പ്റ്റം​ബ​ർ 18ന് ​വി​ഷ​യ​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​മെ​ന്ന് രാ​ജ്നാ​ഥ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 
 

Follow Us:
Download App:
  • android
  • ios